ഇൻഡോർ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ തർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 24 ഓവറിൽ 97 റൺസിൽ ഓൾഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഓസീസ് ബൗളർമാരുടെ മുന്നിൽ തകർന്നടിയുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏഴ് വിക്കെറ്റെടുത്ത സ്പിന്നർ അലാന കിംഗാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്.
മേഘൻ ഷൂട്ടും കിംഗ് ഗാർത്തും ആഷ്ലെ ഗാർഡ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 31 റൺസെടുത്ത ക്യാപ്റ്റൻ ലോറ വോൾവാർഡിനും 29 റൺസെുത്ത സിനാലോ ജാഫ്ടയ്ക്കും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്.